Powered By Blogger

Welcome to the Alliance Medical Foundation Trust Blog

Welcome to the Alliance Medical Foundation Trust Blog

The intent of this blog is to keep our website audience www.amftrust.com up-to-date on information about Liver & Pancreas ,
information about our Humanitarian Mission and to answer some of our web site and training audience questions.
People are encouraged
to submit questions and post comments.

The only National charity that offers Free Medical Treatment support and advice for patients with all forms of Liver & Pancreatic Diseases.
The kindness of supporters like yourself, enables us to help people with liver & pancreatic disease.


Make a Donation...http://t.co/P7CjSMt

Sunday, May 8, 2011

കരളിനെ സംരക്ഷിക്കാം


അഞ്ഞൂറിലധികം വ്യത്യസ്ത ധര്മങ്ങള്നിര്വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവമാണ് കരള്‍. കേടുപറ്റിയാല്സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്ജനിപ്പിക്കാനുമുള്ള ശക്തി കരളിനുണ്ട്. ഇതിനു പുറമേ അസാമാന്യമായ സഹനശേഷിയുമുണ്ട്. രോഗലക്ഷണങ്ങള്ഒന്നും തന്നെ പ്രകടിപ്പിക്കാതെ പ്രവര്ത്തനം തുടരുന്നതിനാല്ഒട്ടുമിക്ക കരള്രോഗങ്ങളും ഏറെ വൈകിയാണ് കണ്ടെത്താറുള്ളത്. 'യകൃത്' എന്ന സംസ്കൃതപദത്താലാണ് ആയുര്വേദത്തില്കരളിനെ സൂചിപ്പിക്കുന്നത്. 'വേണ്ട രീതിയില്സംയമനം ചെയ്യുന്നത്' എന്നാണ് ഇതിനര്ഥം. കരളുമായി ബന്ധപ്പെട്ട് നിരവധി രോഗങ്ങള്വരാറുണ്ട്. വിവിധയിനം മഞ്ഞപ്പിത്തം, കരളില്കൊഴുപ്പടിയുന്ന ഫാറ്റിലിവര്‍, യകൃദുദരം (സിറോസിസ്), കാന്സര്‍, പലതരം അണുബാധകള്തുടങ്ങിയ രോഗങ്ങള്കരളിനെ ബാധിക്കാറുണ്ട്.

പ്രതികൂല സാഹചര്യങ്ങള്
മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്ക്കുന്ന പ്രധാന വില്ലന്‍. ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ അരിച്ച് മാറ്റുന്ന അവയവമാണ് കരള്‍. സ്വാഭാവികമായും മദ്യത്തിലുള്ള വിഷാംശങ്ങളും കരളില്വെച്ച് തന്നെയാണ് വിഘടിക്കപ്പെടുന്നതും. അതുകൊണ്ടു തന്നെ മദ്യപാനത്തിന്റെ കുഴപ്പങ്ങള്ഏറ്റവുമധികം ബാധിക്കുന്നതും കരളിനെയാണ്. മദ്യപാനം കരളിലെയും ആമാശയത്തിലെയും മൃദുകലകളെ ദ്രവിപ്പിച്ച് വ്രണമുണ്ടാക്കുകയും കരളില്നീര്ക്കെട്ടുണ്ടാക്കുകയും ചെയ്യും. കാലക്രമേണ കരളിന്റെ ആകൃതിയും സ്വാഭാവിക ധര്മങ്ങള്തന്നെയും നഷ്ടപ്പെട്ട് അത്യന്തം അപകടകാരിയായ സിറോസിസിലേക്ക് മദ്യപാനിയെ എത്തിക്കുകയും ചെയ്യും.

മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, പച്ചക്കറികളിലും മറ്റും കലരുന്ന കീടനാശിനികള്‍, ചിലയിനം മരുന്നുകളുടെ തുടര്ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്ച്ചയായ മാനസിക പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. വര്ധിച്ച തോതിലുള്ള പ്രമേഹവും കൊളസ്ട്രോളും കരളിന് ഹാനികരമാണ്.

രോഗലക്ഷണങ്ങള്
കരളിനുണ്ടാകുന്ന ചില്ലറ പ്രശ്നങ്ങള്അത് സ്വയം പരിഹരിക്കുകയാണ് പതിവ്. അതിനാല്മിക്ക കരള്രോഗങ്ങളും തുടക്കത്തില്കാര്യമായ ലക്ഷണങ്ങള്കാട്ടാറില്ല. അമിത ക്ഷീണം, അരുചി, ഛര്ദി, ശ്വാസത്തിന് ദുര്ഗന്ധം, ശരീരം മെലിച്ചില്‍, ചൊറിച്ചില്‍, വയറിനകത്തെ പലതരം അസ്വസ്ഥതകള്‍, പനി, മഞ്ഞപ്പിത്തം, രോമം കൊഴിയുക, വയറ്റില്വെള്ളം കെട്ടിനില്ക്കുക തുടങ്ങിയവയാണ് കരള്രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

മെയ്യനങ്ങാതെയുള്ള ജീവിതശൈലിയും നിയന്ത്രണമില്ലാതെ അകത്താക്കുന്ന മദ്യവും അമിതമായ കൊഴുപ്പും കൃത്രിമ നിറങ്ങള്ചേര്ന്ന ഭക്ഷണങ്ങളും എല്ലാം തന്നെ കേരളത്തിലും കരള്രോഗികളുടെ എണ്ണം ഗണ്യമായി കൂട്ടി.

ജീവിതശൈലീ ക്രമീകരണങ്ങള്
നിത്യവുമുള്ള വ്യായാമവും പോഷകങ്ങള്നിറഞ്ഞ നാടന്ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. മദ്യപാനവും പുകവലിയും തീര്ത്തും ഉപേക്ഷിക്കണം. കൊഴുപ്പും നീര്ക്കെട്ടും കുറച്ച് കരളിനെ പ്രവര്ത്തന സജ്ജമാക്കാന്വ്യായാമത്തിനാകും. ഡോക്ടറുടെ നിര്ദേശാനുസരണം മാത്രം വ്യായാമം ശീലിക്കുകയാണ് വേണ്ടത്.

കരള്രോഗികള്പൊതുവെ ദഹനശക്തി കുറഞ്ഞവരാണ്. അതിനാല്‍, പെട്ടെന്ന് ദഹിക്കുന്നതും പോഷകം നിറഞ്ഞതുമായ ഭക്ഷണമാണ് അവര്ക്ക് അനുയോജ്യം. പാല്ക്കഞ്ഞി, കഞ്ഞി, ഇഡ്ഡലി, സൂചിഗോതമ്പ്, മലര്, ഓട്സ്, പാട നീക്കിയ പാല്‍, ഇളനീര്, കാച്ചിയ മോര് ഇവ മാറിമാറി കുറഞ്ഞ അളവില്പല തവണകളായി നല്കാം. പടവലങ്ങ, കാരറ്റ്, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക, ഇലക്കറികള്‍, പയര്വര്ഗങ്ങള്ഇവയും കരളിനെ സംരക്ഷിക്കാന്നിത്യഭക്ഷണത്തില്പ്പെടുത്തണം.

വെളുത്തുള്ളിക്കും മഞ്ഞളിനും കരളിന്റെ ആരോഗ്യസംരക്ഷണത്തില്ശ്രദ്ധേയമായ പങ്കുണ്ട്. കരളില്കൊഴുപ്പടിയുന്നതിനെ തടയാന്വെളുത്തുള്ളി ഉത്തമമാണ്. കരളിനെ ബാധിക്കുന്ന അണുബാധയ്ക്കെതിരെ പ്രതിരോധം തീര്ക്കാന്വെളുത്തുള്ളിക്കാവും. വെളുത്തുള്ളിയില്അടങ്ങിയിരിക്കുന്ന ഗന്ധകമാകട്ടെ വിഷവസ്തുക്കള്കരളിനെ നശിപ്പിക്കുന്നതു തടയുന്നു. കരളിനെ ബാധിക്കുന്ന അര്ബുദത്തിനെതിരെ മഞ്ഞള്പ്രവര്ത്തിക്കും. മിതമായ അളവില്മാത്രം ഇവയെ നിത്യഭക്ഷണത്തില്പ്പെടുത്തണം. ക്ഷീണമുള്ളപ്പോള്ചെറുപയര്വെന്ത വെള്ളം സൂപ്പാക്കി കഴിക്കുന്നത് കരള്രോഗത്തിന് ഗുണം ചെയ്യും. ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങ, മുന്തിരി, തണ്ണിമത്തന്‍, പേരയ്ക്ക ഇവയും കരളിന് ഗുണകരമാണ്.

ചികിത്സയില്ഭക്ഷണം പ്രധാനപ്പെട്ട ഘടകമാണ്. തകരാറിലായ കരള്കോശങ്ങള്ക്ക് ഉണര്വേകാന്ഭക്ഷണത്തിനാകണം. ഒപ്പം, വേണ്ടത്ര വിശ്രമവും അനിവാര്യമാണ്. ശുചിത്വം കര്ശനമായി പാലിക്കുകയും രോഗിയുടെ രക്തം, മലം, മൂത്രം ഇവയൊക്കെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.

 
ഒഴിവാക്കേണ്ടവ
വറുത്തതും പൊരിച്ചതുമായ ആഹാരപദാര്ഥങ്ങള്‍, മാംസോത്പന്നങ്ങള്‍, കേക്ക്, കടുപ്പംകൂടിയ ചായ, കാപ്പി, പപ്പടം, അച്ചാര്‍, സോസുകള്ഇവ ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കണം.


 
ഔഷധങ്ങള്
ചിട്ടയായ വ്യായാമത്തിനും പോഷകങ്ങളടങ്ങിയ ഭക്ഷണത്തിനും തീര്ച്ചയായും ഗുണകരമായ ഫലങ്ങള്കരള്രോഗത്തിന് നല്കാനാവും. ഒപ്പം, തെറ്റായ ജീവിതശൈലിയെ ദൂരെ നിര്ത്താനുമാകണം.

No comments:

Post a Comment