Powered By Blogger

Welcome to the Alliance Medical Foundation Trust Blog

Welcome to the Alliance Medical Foundation Trust Blog

The intent of this blog is to keep our website audience www.amftrust.com up-to-date on information about Liver & Pancreas ,
information about our Humanitarian Mission and to answer some of our web site and training audience questions.
People are encouraged
to submit questions and post comments.

The only National charity that offers Free Medical Treatment support and advice for patients with all forms of Liver & Pancreatic Diseases.
The kindness of supporters like yourself, enables us to help people with liver & pancreatic disease.


Make a Donation...http://t.co/P7CjSMt

Wednesday, November 17, 2010

Diabetes / പ്രമേഹം

Alliance Medical Foundation Liver and Pancreatic Charitable Trust.
( Govt of India Reg )
 
We are the only National charity that offers Free Medical Treatment support
and advice for patients with all forms of Liver & Pancreatic Diseases.
The kindness of supporters like yourself, enables us
to help people with liver & pancreatic disease.

                 About The Charity Visit : www.amftrust.com

                                                         

ശരീരപ്രവര്ത്തനത്തിന് ആവശ്യമായ ഊര്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിലെ അന്നജത്തില് നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില് കലരുന്നു. രക്തത്തില് കലര്ന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവര്ത്തനത്തിനുപയുക്തമായ വിധത്തില് കലകളിലേക്കെത്തിക്കണമെങ്കില് ഇന്സുലിന് എന്ന ഹോര്മോണിന്റെ സഹായം കൂടിയേ തീരൂ. ഇന്സുലിന് ഹോര്മോണ് അളവിലോ ഗുണത്തിലോ കുറവായാല് ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തില് ഗ്ലൂക്കോസിന്റെ നില കൂടാന് കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാല് മൂത്രത്തില് ഗ്ലൂക്കോസ് കണ്ടുതുടങ്ങും. രോഗാവസ്ഥയാണ് പ്രമേഹം.

 Diabetes mellitus, often simply referred to as diabetes—is a group of metabolic diseases in which a person has high blood sugar, either because the body does not produce enough insulin, or because cells do not respond to the insulin that is produced. This high blood sugar produces the classical symptoms of polyuriapolydipsia (increased thirst) and polyphagia (increased hunger). (frequent urination), 


പ്രമേഹം എത്ര തരം ഉണ്ട്?
പ്രധാനമായും രണ്ട് തരം പ്രമേഹമാണ് ഉള്ളത്. ടൈപ്പ് ഒന്ന് എന്ന് പറയുന്നത് ഇന്‍സുലിന്‍ ഉല്പാദനത്തിലുണ്ടാവുന്ന കുറവ് കൊണ്ട് ഉണ്ടാവുന്നതാണ്. ടൈപ്പ് രണ്ട് പ്രമേഹം എന്നത് ഇന്‍സുലിന്‍ വേണ്ടവണ്ണം ശരീരത്തില്‍ പ്രവര്‍ത്തിയ്ക്കാത്തതുകൊണ്ട് ഉണ്ടാവുന്നതാണ്. പാന്‍ക്രിയാസ് വേണ്ടത്ര ഇന്‍സുലിന്‍ ഉല്പാദിപ്പിയ്ക്കാതിരിയ്ക്കലാണ് ടൈപ്പ് ഒണ്‍ പ്രമേഹത്തിന് കാരണം.

എന്നാല്‍ ടൈപ്പ് രണ്ട് പ്രമേഹം വ്യത്യസ്ഥമാണ്. പാന്‍ക്രിയാസ് വേണ്ട ഇന്‍സുലിന്‍ ഉല്പാദിപ്പിയ്ക്കുന്നുണ്ട്. പക്ഷേ ഇത് വേണ്ട വണ്ണം ശരീരം ഉപയോഗിയ്ക്കുന്നില്ല. ഇത് ശരീരത്തിന്റെ ഒരു അവസ്ഥയാണ്.

ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് പ്രമേഹം കാണാറുണ്ട്. ഇതിനെ ജെസ്റ്റേഷണല്‍ പ്രമേഹം എന്നാണ് പറയാറുള്ളത്. ശക്തിയേറിയ സ്റ്റെറോയിഡുകളും മറ്റും ഉപയോഗിയ്ക്കുന്നത് പാന്‍ക്രിയാസിന്റെ വീക്കത്തിന് കാരണമാവും. ഇതും പ്രമേഹത്തിന് വഴി തെളിയ്ക്കും. ഇതിനെ സെക്കന്ററി ഡയബെറ്റിസ് എന്നാണ് വിളിയ്ക്കുന്നത്.


നിങ്ങള്‍ പ്രമേഹ രോഗിയാണെന്ന് അറിഞ്ഞാല്‍ എന്ത് ചെയ്യണം?

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടാല്‍ വീണ്ടും മറ്റൊരു ലാബില്‍ പരിശോധിച്ച് അത് ശരിയാണോ എന്ന് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. രണ്ടാമത്തെ പരിശോധനയിലും ഇത് ശരിയാണെന്ന് കണ്ടാല്‍ രോഗം നിങ്ങള്‍ക്ക് ഉണ്ടെന്ന കാര്യം സ്വയം അംഗീകരിയ്ക്കുകയാണ് വേണ്ടത്. ഈ മാനസികാവസ്ഥയിലേയ്ക്ക് എത്തുക അത്ര എളുപ്പമല്ല. പക്ഷേ വേറെ വഴിയില്ലെന്ന് ഓര്‍ക്കുക.

പരിശോധനാ ഫലത്തെ അവഗണിയ്ക്കാതിരിയ്ക്കുക. പ്രമേഹം എന്താണെന്നും എന്താണ് പ്രമേഹ രോഗികള്‍ ചെയ്യേണ്ടതെന്നും അറിയാനായി ശ്രമിയ്ക്കുക. ഈ ആധുനിക യുഗത്തില്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ക്ക് ഒരു കുറവുമില്ല. മാസികകള്‍, ഇന്റര്‍നെറ്റ്, ആരോഗ്യ മാസികള്‍ എന്നിവകളിലൊക്കെ ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടാവും. പല ആശുപത്രികളും പ്രമേഹത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന പരിശീലന പരിപാടികളും സംഘടിപ്പിയ്ക്കുന്നുണ്ടാവും.

പ്രമേഹത്തെക്കുറിച്ചുള്ള നല്ല കാര്യം എന്താണ്?

തുടക്കത്തിലേ കണ്ടെത്തി വേണ്ടവണ്ണം ശ്രദ്ധയോടെയുള്ള ജീവിതചര്യ സ്വീകരിച്ചാല്‍ പ്രമേഹം കൊണ്ട് ഉണ്ടാകാവുന്ന ദോഷ ഫലങ്ങള്‍ വളരെക്കാലത്തേയ്ക്ക് ഉണ്ടാകാതിരിയ്ക്കാനെങ്കിലും ശ്രദ്ധിയ്ക്കാന്‍ കഴിയും. ഇത് ആര്‍ക്കും ചെയ്യാവുന്നതേയുള്ളു. എന്നാല്‍ മറ്റൊരു ചീത്തക്കാര്യവുമുണ്ട്. പ്രമേഹം പിടിപെട്ടാല്‍ അത് പൂര്‍ണമായും മാറ്റുക സാദ്ധ്യമല്ലെന്നതാണത്.

'ചികിത്സിച്ച് ഭേദമാക്കുക' എന്നത് പ്രമേഹത്തിന്റെ കാര്യത്തില്‍ അപ്രായോഗികമാണ്.

കാലം കഴിയുമ്പോള്‍ പ്രമേഹം കൊണ്ടുള്ള പ്രശ്നങ്ങള്‍ കൂടി കൂടി വരും. ഇത് നിങ്ങളുടെ കുഴപ്പമല്ല. മറിച്ച് പ്രമേഹത്തിന്റെ സ്വഭാവമാണ്. തുടക്കത്തില്‍ ആഹാരം ക്രമീകരിയ്ക്കുന്നതിലൂടെ തന്നെ പ്രമേഹത്തെ നിയന്ത്രിയ്ക്കാനായേയ്ക്കും. തുടര്‍ന്ന് അത് സാധ്യമല്ലാതെ വരുമ്പോള്‍ ഗുളികകള്‍ കഴിയ്ക്കേണ്ടി വരും. വീണ്ടും കാലം ചെല്ലുമ്പോള്‍ ഗുളികകള്‍ കൊണ്ട് മാത്രം പ്രയോജനം ഇല്ലാത്ത അവസ്ഥ സംജാതമാവും. ഈ അവസ്ഥ എത്തിക്കഴിഞ്ഞാല്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കുക മാത്രമേ നിവൃത്തിയുള്ളു. തുടക്കം മുതല്‍ ഈ അവസ്ഥ വരെ എത്തുന്ന കാലം പല വ്യക്തികളിലും പലതായിരിയ്ക്കും. വേണ്ടത്ര ശ്രദ്ധയില്ലാത്ത ജീവിതമാണെങ്കില്‍ വളരെ കുറഞ്ഞ വര്‍ഷം കൊണ്ട് തന്നെ ഈ അവസ്ഥയിലെത്തിയെന്നും വരാം.


നിങ്ങള്‍ പ്രമേഹത്തെ നിയന്ത്രിയ്ക്കൂ, മറിച്ചാവരുത്.


പ്രമേഹത്തെ പ്രതിരോധിയ്ക്കാനാവുമോ?
 
നിങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്ക് പ്രമേഹം വരുന്ന ശരീര സ്വഭാവം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല. പ്രമേഹത്തിന് ചേര്‍ന്ന ഭക്ഷണം കഴിയ്ക്കുകയാണ് നിങ്ങള്‍ ചേയ്യേണ്ടത്. പഴങ്ങളും പച്ചക്കറിയും നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക, ഫാസ്റ്റ് ഫുഡ് തീര്‍ത്തും ഉപേക്ഷിയ്ക്കുക, ഇതൊക്കെ ആണ് ആദ്യ പാഠങ്ങള്‍. ഇതിനൊപ്പം ആരോഗ്യകരമായ ജീവിത രീതി സ്വീകരിയ്ക്കണം. വേണ്ടവണ്ണം വ്യായാമം ചെയ്യുക, പുകവലിയ്ക്കാതിരിയ്ക്കുക, കുറഞ്ഞ അളവില്‍ മാത്രം മദ്യം ഉപയോഗിയ്ക്കുക തുടങ്ങിയവയൊക്കെ നല്ല ജീവിത രീതിയില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന്റെ ഭാരം അധികം കൂടാതെ നോക്കേണ്ടതും ആവശ്യമാണ്.

പ്രമേഹാവസ്ഥയിലെത്താന്‍ തുടങ്ങുന്നതിന് തൊട്ട് മുമ്പ് അതിനെ ചെറുക്കാനായി ചില മരുന്നുകള്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നുണ്ട്.



What are the types of Diabetes?
There are two main types of Diabetes: type 1 or Insulin deficient and type 2 or Insulin resistant or adult onset Diabetes. In type 1 Diabetes pancreas does not produce Insulin and you cannot survive without Insulin. In type 2 Diabetes, pancreas does produce Insulin but it is insufficient and/or less effective. Diabetes can manifest for the first time in pregnancy, called gestational Diabetes. Certain medications like steroids in high doses can cause diabetes as chronic pancreatitis – they are called secondary diabetes.

What should I do when I am told, “you have Diabetes"?
First step when you see your blood sugar result is high is to recheck to confirm the diagnosis. The next and most important, although most difficult, step is to accept the diagnosis. Do not try to run away from the diagnosis, try to know the facts about Diabetes. Several sources of information are available, like health magazines, Internet, various health related journals, education programmes, etc.

Is there any good news about Diabetes?
The good news is that with proper care you can avoid or at least postpone the deadly complications of Diabetes. The bad news is that Diabetes is not going to go away.

At present the word "cure" is not there for Diabetes.

Also it is worth knowing that Diabetes worsens over time, this is not your fault, and this is the nature of Diabetes. So, initially you may be well controlled with diet, later you will require tablets and a time in future will come when only tablets are not going to do the job, you will need Insulin. The time to reach that stage depends and varies from one person to other. If not taken care properly, this time can be as less as few years.

Control your Diabetes, do not allow Diabetes to control you.

Can we prevent Diabetes?
If you have genetic risk for developing diabetes because of family history, you cannot do anything about that. Things you can do are healthy eating (i.e., eating vegetables and fruits, avoiding fast food), healthy life-style (regular exercise, avoidance of smoking, moderation of alcohol, etc) and keeping your weight in accordance to your height. Certain medicines are being used recently for preventing Diabetes in people who have borderline Diabetes

No comments:

Post a Comment